മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടം: മരണസംഖ്യ 14 ആയി

മുംബൈ: നഗരത്തിലെ ഡോംഗ്രിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണസംഖ്യ 14 ആയി. പരിക്കേറ്റ പത്ത് പേര്‍ ചികിത്സയിലാണ്. കെട്ടിടം തകര്‍ന്ന സ്ഥലത്ത് പൊലീസ് നായയുടെ സഹായത്തോടെ ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) തെരച്ചില്‍ തുടരുകയാണ്.

ഡോങ്കിരിയിലെ ടണ്‍ടല്‍ തെരുവില്‍ ഇന്നലെ രാവിലെ പതിന്നൊന്നരയോടെയാണ് അപകടം ഉണ്ടായത്. കേസര്‍ഭായ് എന്ന 4 നില കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.ദേശീയദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങളാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

അതേസമയം അപകടത്തിന്റെ കാരണം കോര്‍പ്പറേഷന്റെ ഉത്തരവാദിത്തം ഇല്ലായ്മയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുഃഖം രേഖപ്പെടുത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അന്വേഷണം പ്രഖ്യാപിച്ചു.

Top