ഏഷ്യന്‍ ഗെയിംസിന്റെ 13-ാം ദിനത്തിലും മെഡല്‍ വേട്ടയില്‍ കുതിക്കാന്‍ ഇന്ത്യ

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ 13-ാം ദിനത്തിലും മെഡല്‍ വേട്ടയില്‍ കുതിക്കാന്‍ ഇന്ത്യ. അമ്പെയ്ത്തിലും ഹോക്കിയിലും കൂടുതല്‍ മെഡലുകളാണ് ഇന്ത്യ ഇന്ന് ലക്ഷ്യമിടുന്നത്. പുരുഷ ഹോക്കി ഫൈനലില്‍ ഇന്ത്യ ഇന്ന് ജപ്പാനെ നേരിടും. ബാഡ്മിന്റണില്‍ ഫൈനല്‍ ലക്ഷ്യമിട്ട് മലയാളി താരം എച്ച് എസ് പ്രണോയ് ഇന്നിറങ്ങും. കബഡിയില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തി. സെമിയില്‍ നേപ്പാളിനെ 61-17ന് തകര്‍ത്താണ് ഇന്ത്യ മെഡലുറപ്പിച്ചത്. അതേസമയം ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യയുടെ പുരുഷ ടീം ബംഗ്ലാദേശിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഏഷ്യന്‍ ഗെയിംസിന്റെ മെഡല്‍ വേട്ടയില്‍ റെക്കോര്‍ഡ് വേഗത്തിലാണ് ഇന്ത്യയുടെ കുതിപ്പ്. വ്യാഴാഴ്ച ഏഷ്യന്‍ ഗെയിംസിന്റെ 12-ാം ദിനം അവസാനിക്കുമ്പോള്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 86 ആയിരുന്നു. 21 സ്വര്‍ണവും 32 വെള്ളിയും 33 വെങ്കലവുമായി മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

അമ്പെയ്ത്തില്‍ വനിതകളുടെ റിക്കര്‍വ് ഇനത്തില്‍ ഇന്ത്യന്‍ ടീം സെമിയിലെത്തി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനെ 2-0ത്തിന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകളുടെ നേട്ടം. സെമിയില്‍ ദക്ഷിണ കൊറിയയാണ് എതിരാളികള്‍.

 

 

Top