ആറാം ക്ലാസുകാരി ഗർഭിണിയായി ; അധ്യാപകനെതിരെ പരാതി

ജയ്പൂര്‍: ആറാം ക്ലാസ് വിദ്യാര്‍ഥിനി ഗർഭിണി ആയി. സ്കൂൾ അധ്യാപകൻ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് . രാജസ്ഥാനിലെ ജോധ്പൂരിൽ ഷേർഗഡ് സബ് ഡിവിഷൻ പരിധിയിലാണ് സംഭവം.വയറുവേദനയെ തുടര്‍ന്ന് രക്ഷിതാക്കൾ കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോയപ്പോഴാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തറിയുന്നത്.

ഡോക്ടർമാർ മകൾ ഗർഭിണിയാണെന്ന് പറഞ്ഞതോടെയാണ് കുട്ടി അധ്യാപകനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തക്കുറിച്ച് രക്ഷിതാക്കളോട് വിവരിക്കുന്നത്. ബാലേസർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സർക്കാർ അപ്പർ പ്രൈമറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ പതിമൂന്നുകാരിയാണ് പീഡനത്തിനിരയായതെന്ന് ഇംഗ്ലീഷ് വാർത്താ ചാനലാണ് റിപ്പോർട്ട് ചെയ്തത്.

Top