കാലിഫോര്‍ണിയ: തെക്കന്‍ കാലിഫോര്‍ണിയില്‍ 14 പേരുടെ മരണത്തിന് കാരണമായ വെടിവയ്പ്പ് നടത്തിയ അക്രമികളില്‍ രണ്ട് പേരെ കൊലപ്പെടുത്തിയതായി സൂചന.
ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. മൂന്നാമനായുള്ള സെയ്ദ് ഫാറൂക്കിനായുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണെന്ന് യു.എസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോസേഞ്ജല്‍സില്‍ നിന്ന് 100 കിലോമീറ്റര്‍ കിഴക്കായി സ്ഥിതി ചെയ്യുന്ന ഇന്‍ലാന്‍ഡ് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പ്രാദേശിക സമയം ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു ആക്രമണം. ഭിന്നശേഷിയുള്ള മുതിര്‍ന്നവരെ പരിപാലിക്കുന്ന കേന്ദ്രമാണ് ഇന്‍ലാന്‍ഡ്. വെടിവയ്പിനു ശേഷം അക്രമികള്‍ ഇരുണ്ട നിറത്തിലുള്ള എസ്.യു.വിയില്‍ രക്ഷപ്പെട്ടിരുന്നു.
സൈനികരുടേതിന് സമാനമായ വേഷം ധരിച്ചെത്തിയ മൂന്നു പേര്‍ കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കടക്കുകയും തുരുതുരാ നിറയൊഴിക്കുകയുമായിരുന്നു. ജനങ്ങളെ പൂട്ടിയിട്ട ശേഷമായിരുന്നു കൂട്ടക്കൊല.
സംഭവം തീവ്രവാദി ആക്രമണമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.