14 dead in kashmir avalanche death

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലുണ്ടായ മഞ്ഞിടിച്ചില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. നാലു സൈനികരുടെ മൃതദേഹങ്ങള്‍ കൂടി ഇന്നു കണ്ടെടുത്തു. ഇന്നലെ 10 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

കശ്മീരിലെ ബന്ദിപ്പൂര്‍ ജില്ലയിലുള്ള ഗുരെസ് സെക്ടറിലാണ് കഴിഞ്ഞദിവസം മഞ്ഞുമല ഇടിഞ്ഞുവീണത്.ഏതാനുംപേരെ കാണാതായെന്നും സൂചനയുണ്ട്.

ബുധനാഴ്ച രാത്രിയോടെയാണ് രണ്ടുതവണയായി ഹിമപാതമുണ്ടായത്. അപകടത്തിനു പിന്നാലെ സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു ജൂനിയര്‍ ഓഫീസറിനെ ഉള്‍പ്പെടെ ഏഴു സൈനികരെ രക്ഷപ്പെടുത്തിയിരുന്നു.

മഞ്ഞുവീഴ്ച കഠിനമായതിനെ തുടര്‍ന്നു ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചു.

Top