അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തില്‍ നിന്ന് 14 സിനിമകള്‍

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തില്‍ നിന്ന് 14 സിനിമകള്‍ തിരഞ്ഞെടുത്തു. ഇതില്‍ രണ്ടുസിനിമകള്‍ അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തി.മത്സരവിഭാഗം: ഫാമിലി- സംവിധാനം ഡോണ്‍ പാലത്തറ, തടവ്- ഫാസില്‍ റസാഖ്.

മലയാളം ടുഡേ വിഭാഗം: എന്നെന്നും (ശാലിനി ഉഷാദേവി), ഫൈവ് ഫസ്റ്റ് ഡേറ്റ്സ് (റിനോഷുന്‍ കെ.), നീലമുടി (ശരത്കുമാര്‍ വി.), ആപ്പിള്‍ ചെടികള്‍ (ഗഗന്‍ ദേവ്), ബി 32 മുതല്‍ 44 വരെ (ശ്രുതി ശരണ്യം), ഷെഹര്‍സാദേ (വിഘ്നേഷ് പി. ശശിധരന്‍), ആട്ടം (ആനന്ദ് ഏകര്‍ഷി), ദായം (പ്രശാന്ത് വിജയ്), ഒ. ബേബി (രഞ്ജന്‍ പ്രമോദ്), കാതല്‍ (ജിയോ ബേബി), ആനന്ദ് മോണോലിസ മരണവും കാത്ത് (സതീഷ് ബാബുസേനന്‍-സന്തോഷ് ബാബുസേനന്‍), വലസൈ പറവകള്‍ (സുനില്‍ കുടമാളൂര്‍).

സംവിധായകന്‍ വി.എം. വിനു ചെയര്‍മാനും കൃഷ്‌ണേന്ദു കലേഷ്, താരാ രാമാനുജന്‍, ഒ.പി. സുരേഷ്, അരുണ്‍ ചെറുകാവില്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.

Top