ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ഫിറോസാബാദ്: ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. നിരവധി പേരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഗ്ര-ലക്‌നോ അതിവേഗപാതയില്‍ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. 45 ഓളം യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നതായാണ് വിവരം.

ഡല്‍ഹിയില്‍ നിന്നു ബിഹാറിലെ മൊടിപാരിയിലേക്കു പോകുകയായിരുന്ന സ്ലീപര്‍ ബസ് കണ്ടെയ്‌നര്‍ ട്രക്കിനു പിന്നില്‍ ചെന്ന് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഇറ്റാവയിലെ ആശുപത്രിയിലേക്കു മാറ്റി.

പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് നഗ്ല ഖന്‍ഹര്‍ പൊലീസ്‌ സ്റ്റേഷന്‍ ഓഫീസര്‍ രാജേഷ് കുമാര്‍ അറിയിച്ചു.

Top