മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മുങ്ങി 14 മരണം

മുംബൈ: പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ബോട്ട് മുങ്ങി 14 മരണം. കോലാപുര്‍, സാംഗ്ലി ജില്ലകളില്‍ മഴ കനത്ത നാശമാണ് വിതച്ചത്. 1.3 ലക്ഷം പേരെ പശ്ചിമഹാരാഷ്ട്രയില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചു.

മഴക്കെടുതിയില്‍ ദുരിതാശ്വാസ ക്യാപുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ പുണെയില്‍ നിന്നും പുറപ്പെടുമെന്ന് സൈന്യം അറിയിച്ചു.

സാംഗ്ലിയിലെ വെള്ളപ്പൊക്കം നിയന്ത്രണവിധേയമാക്കാനായി കര്‍ണാടകയിലെ അല്‍മാട്ടി അണക്കെട്ടില്‍ നിന്നു കൂടുതല്‍ വെള്ളം തുറന്നുവിടാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയോട് അഭ്യര്‍ഥിച്ചിരുന്നു . തുടര്‍ന്ന് നടപടി സ്വീകരിച്ചതായി കര്‍ണാടക അറിയിച്ചു.

Top