തിരുവനന്തപുരം : അച്ഛന്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് പതിനാലുകാരന് ക്രൂരമര്‍ദനം. ആനയറ സ്വദേശി നീരജിനാണ് മര്‍ദനമേറ്റത്.
നീരജ് അമ്മയുടെ വീട്ടില്‍ നിന്ന് ആനയറയിലെ അച്ഛന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം. അച്ഛന്റെ സുഹൃത്തുക്കളായ രാജേഷ്, അരുണ്‍ എന്നിവരാണ് ഇവരില്‍ ഒരാളുടെ ഫോണ്‍ നീരജിന്റെ അച്ഛന്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദിച്ചത്.
നീരജിന്റെ കൈയ്ക്കും കാലിനും പൊട്ടലുണ്ട്. ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. വയറ്റിനുള്ളില്‍ രക്തസ്രാവമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. നീരജ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.