പതിനാലുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി; കേബിള്‍ ടി.വി. ഓപ്പറേറ്റര്‍ പിടിയില്‍

കോഴിക്കോട് : പതിനാല് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേബിള്‍ ടി.വി. ഓപ്പറേറ്റര്‍ പിടിയില്‍. പനമ്പങ്കണ്ടി സ്വദേശിയായ രാഗേഷിനെയാണ് കൊടുവള്ളി പോലീസ് പോക്‌സോ കേസില്‍ പിടികൂടിയത്. കഴിഞ്ഞ മാസം 30-ന് രാത്രിയായിരുന്നു സംഭവം. ഇന്റര്‍നെറ്റ് കണക്ഷന്‍ നല്കുന്നതിനായി തിരിച്ചറിയല്‍ രേഖയുടെ ഫോട്ടോസ്റ്റാറ്റ് ആവശ്യപ്പെട്ട് വിദ്യാര്‍ഥിയുടെ വീട്ടില്‍ എത്തിയ സമയത്താണ് ഇയാള്‍ കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്.

വീട്ടില്‍ ഫോട്ടോ കോപ്പി ഇല്ലാത്തതിനെത്തുടര്‍ന്ന് ഓമശ്ശേരിയില്‍ പോയി എടുത്തുവരാം എന്നുപറഞ്ഞ് ബൈക്കില്‍ പതിനാലുകാരനെയുംകൂട്ടി പോയി. എന്നാല്‍ പുത്തൂര് എത്തിയപ്പോള്‍ ഓമശ്ശേരിയിലേക്ക് പോകാതെ മങ്ങാട്ടേക്കുള്ള ഇടുങ്ങിയ റോഡിലൂടെ പോയി കരിമ്പല്ലി കോട്ടയ്ക്ക് സമീപത്തുവെച്ച് കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

വഴിമാറിയതിനെക്കുറിച്ച് കുട്ടി പലതവണ പറഞ്ഞെങ്കിലും ബൈക്ക് നിര്‍ത്താന്‍ പ്രതി തയ്യാറായില്ല, ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ബൈക്ക് നിര്‍ത്തി പ്രതി പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൊടുവള്ളി സബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുത്തു.

 

Top