പതിനാലുകാരി നാല് വര്‍ഷത്തോളം നിരന്തര പീഡനത്തിനിരയായി; രണ്ടാനച്ഛന്‍ അറസ്റ്റില്‍

ഓച്ചിറ: പതിനാലുകാരിയെ നിരന്തരമായി പീഡനത്തിനിരയാക്കിയ കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റില്‍. വള്ളികുന്നം കടുവിനാല്‍ സ്വദേശി ഷാജിയാണ് (42) അറസ്റ്റിലായത്.

ഷാജിയ്ക്ക് വള്ളികുന്നത്ത് ഭാര്യയും രണ്ട് മക്കളുമുണ്ട്. എന്നാല്‍, അഞ്ച് വര്‍ഷമായി ക്ലാപ്പന ആലുംപീടികയ്ക്ക് സമീപം മറ്റൊരു യുവതിയോടൊപ്പം കഴിയുകയായിരുന്നു. രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകളെയാണ് കഴിഞ്ഞ നാലു വര്‍ഷമായി പ്രതി നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നത്. പെണ്‍കുട്ടി ഒരു പ്രാവശ്യം ഗര്‍ഭിണിയായെന്നും പൊലീസ് പറയുന്നു.

സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒരു അനാഥാലയത്തില്‍ പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി നാലു വര്‍ഷമായി എല്ലാ ആഴ്ചയിലും വീട്ടില്‍ വിളിച്ചുകൊണ്ട് വന്ന് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി വീട്ടില്‍ പോകാതായതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലിലാണ് പീഡന വിവരം പുറത്തായത്.

സംഭവത്തില്‍ തൃക്കുന്നപ്പുഴ പൊലീസ് ഷാജിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

Top