പന്നാജി : ഗോവ ബീച്ചിലുള്ള എല്ലാ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുമെന്ന് ടൂറിസം മന്ത്രി മനോഹര്‍ അജഗോണ്‍കര്‍.
ഗോവയുടെ തീര പ്രദേശത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും അനധികൃത കയ്യേറ്റങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ടൂറിസം മേഖലയെ കാര്യമായി ബാധിക്കുമെന്നും ടൂറിസം മന്ത്രി ചൂണ്ടിക്കാട്ടി.
നൈജീരിയക്കാര്‍ മയക്കുമരുന്ന് കടത്തുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരുക്കുകയും അവരെ തിരികെ നാട്ടിലേക്ക് അയയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
തീര പ്രദേശങ്ങളില്‍ അനധികൃതമായി കൈയ്യേറിയവരെ ഒഴിപ്പിക്കാന്‍ മടിക്കേണ്ട ആവിശ്യമില്ലെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി കൂടാതെ തീരപ്രദേശ സംരക്ഷണത്തിനായി പ്രത്യേക സ്‌ക്വഡുകള്‍ രൂപീകരിക്കാന്‍ പദ്ധതിയുണ്ടെന്നും മന്ത്രി അറിയിച്ചു.