പാക് പ്രകോപനം; രാജ്‌നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു.

തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്‌നാഥ് സിംഗ് യോഗം വിളിക്കുന്നത്. ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തില്‍ സുരക്ഷ അവലോകന യോഗമാണ് ബുധനാഴ്ച നടന്നത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഡയറക്ടര്‍ ഇന്റിലിജന്‍സ് ബ്യൂറോ മേധാവി രാജീവ് ജയിന്‍, റിസര്‍ച്ച ആന്‍ഡ് അനാലിസിസ് വിംഗ് മേധാവി അനില്‍ ദസ്മന എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

ചൊവ്വാഴ്ച രാജ്‌നാഥ് സിംഗ് ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍. വോറയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുവേണ്ടിയാണ് ഗവര്‍ണറുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തിയത്.

Top