സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചത് സമരങ്ങള്‍ ഇല്ലാതാക്കാന്‍; കെ മുരളീധരന്‍

k muraleedharan

കോഴിക്കോട്: സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസിന് ലംഘിക്കേണ്ടി വരും. സമരങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

രോഗ വ്യാപനം എന്ന പേരില്‍ 144 പ്രഖ്യാപിക്കുന്നത് ശരിയല്ല. തീരുമാനം തികച്ചും തെറ്റാണ്. 144 ലംഘിക്കേണ്ടി വരും. കേസ് എടുക്കുന്നെങ്കില്‍ എടുക്കട്ടെ. കുറച്ച് മാസം കഴിഞ്ഞാല്‍ ആ കേസ് കോണ്‍ഗ്രസ് തന്നെ കൈകാര്യം ചെയ്യും.

കള്ളക്കടത്തുകാരിലും കരിഞ്ചന്തക്കാരിലുമാണ് സിപിഎമ്മിന്റെ രക്ഷ. ഐ ഫോണ്‍ കിട്ടിയെന്ന കാര്യം ചെന്നിത്തല തന്നെ നിഷേധിച്ചു. കോണ്‍ഗ്രസിന് ആരുടെ കയ്യില്‍ നിന്നും ഒന്നും വാങ്ങേണ്ട കാര്യമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിദേശത്ത് നിന്നടക്കം അധ്വാനിച്ച് തങ്ങള്‍ക്ക് വേണ്ടതെല്ലാം തരുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

Top