കൊല്ലം: മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കൊല്ലം പന്മനയിലെ രണ്ട് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പത്ത് പതിനൊന്ന് വാര്‍ഡുകളിലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അന്യ സംസ്ഥാനത്ത് നിന്ന് വന്ന ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കുളത്തൂപ്പുഴ, തെന്മല, കല്ലുവാതില്‍ക്കല്‍ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് പന്മന പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.