തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 145 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ കോവിഡ് ബാധിതരുടെ എണ്ണം 362 ആയി ഉയര്‍ന്നു. ഇന്ന് ജയിലില്‍ 298 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ, ജയിലിലെ തടവുകാരന്‍ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. മണികണ്ഠന്‍ (72) ആണ് മരിച്ചത്. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി വിചാരണ തടവുകാരനായി ജയിലില്‍ കഴിയുകയായിരുന്നു ഇയാള്‍