ഷാര്‍ജ: ഷാര്‍ജയില്‍ ജയിലിലായിരുന്ന 149 ഇന്ത്യക്കാരെ മോചിപ്പിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പെട്ടവര്‍ക്കാണ് മോചനം ലഭിച്ചിരിക്കുന്നത്. 20 വയസുമുതല്‍ 62 വയസുവരെയുള്ളവരാണ് മോചിതരായത്. നാടുകടത്തല്‍ ശിക്ഷയില്‍ നിന്ന് എല്ലാവരും ഒഴിവായി. വ്യാഴാഴ്ച രാവിലെ 10 ന് മോചിതരായവരില്‍ ചിലര്‍ ഇന്‍ഡിഗോ വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങി.
ടാക്‌സി ഡ്രൈവറായി ഷാര്‍ജയില്‍ വന്ന് സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരില്‍ 15 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച 62 വയസുകാരനായ മുസ്തഫയും മോചിതനായി.
യുഎഇയിലേക്ക് എപ്പോള്‍ വേണമെങ്കിലും മടങ്ങിയെത്താമെന്ന വ്യവസ്ഥയിലാണ് മോചനം. മാത്രമല്ല മോചിപ്പിക്കപ്പെട്ടവര്‍ക്ക് ഷാര്‍ജയില്‍ ജോലിചെയ്യാനുള്ള തടസവും ഇല്ലാതാക്കിയിട്ടുണ്ട്.