15 മില്ല്യണ്‍ ഡോളര്‍ നേടി ദി ഇന്റര്‍വ്യൂ

വാഷിംഗ്ടണ്‍: ഓണ്‍ലൈന്‍ റിലീസിലൂടെ 15 മില്ല്യണ്‍ ഡോളര്‍ നേടി വിവാദചിത്രം ദി ഇന്റര്‍വ്യൂ. ക്രിസ്മസ് ദിനത്തില്‍ റിലീസ് ചെയ്ത് 4 ദിവസംകൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന നേട്ടമാണ് ദി ഇന്റര്‍വ്യൂവിലൂടെ സോണി പിക്‌ചേഴ്‌സ് നേടിയത്.

സൈബര്‍ ആക്രമണ ഭീഷണികള്‍ക്കിടയില്‍ സോണി പിക്‌ചേഴ്‌സിന്റെ ദ ഇന്റര്‍വ്യൂ എന്ന ചിത്രം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തത്.
ഓണ്‍ലൈനിലൂടെ ചിത്രം വാടകയ്‌ക്കെടുത്തോ വാങ്ങിയോ കാണാവുന്നതാണ്. 24 മണിക്കൂര്‍ സമയത്തേക്ക് ചിത്രം വാടകയ്‌ക്കെടുക്കുന്നതിന് 5.99 ഡോളറും വാങ്ങുന്നതിന് 14.99 ഡോളറുമാണ് നിരക്ക്. ഒരു മണിക്കൂര്‍ 52 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

സൈബര്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രം റിലീസ് ചെയ്യേണ്ടതില്ലെന്ന് ഒരു ഘട്ടത്തില്‍ സോണി പിക്‌ചേഴ്‌സ് തീരുമാനിച്ചിരുന്നു. ഇമെയില്‍ സന്ദേശങ്ങളും ആഭ്യന്തര രേഖകളും പോലും ചോര്‍ന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.

Top