ഡല്‍ഹിയില്‍ 15 ബി.എസ്.എഫ് ജവാന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 15 ബി.എസ്.എഫ് ജവാന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഡല്‍ഹി പോലീസിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി ബി.എസ്.എഫ് അറിയിച്ചു.

ബിഎസ്എഫിന്റെ 126, 178 ബറ്റാലിയനിലുള്ള ജവന്മാരെയാണ് ജമാ മസ്ജിദ്, ചാന്ദിനി മഹല്‍ പ്രദേശങ്ങളില്‍ വിന്യസിച്ചിരുന്നത്. രോഗം സ്ഥിരീകരിച്ചവരെ ഗ്രേറ്റര്‍ നോയിഡയിലുള്ള സിആര്‍പിഎഫിന്റെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

ഡല്‍ഹി ആര്‍കെ പുരയിലെ ആശുപത്രിയില്‍ ഏട്ട് ബി.എസ്.എഫ് ജവാന്മാര്‍ക്കും രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.ഇതില്‍ ക്യാന്‍സര്‍ ബാധിച്ച രണ്ട് ബിഎസ്എഫ് ജവന്മാരും അവരുടെ രണ്ട് ശുശ്രൂഷകരും ഉള്‍പ്പെടുന്നു.

ക്യാന്‍സര്‍ സ്പെഷ്യാലിറ്റി ആശുപത്രി സന്ദര്‍ശിച്ച ക്യാന്‍സര്‍ രോഗികളായ ബിഎസ്എഫ് ജവാന്മാര്‍ക്ക് ഏപ്രില്‍ 30നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ജയ്പ്രകാശ് നാരായണന്‍ ട്രോമ സെന്ററിലേയ്ക്ക് മാറ്റി.

Top