മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ അജ്ഞാതനായ തോക്കുധാരിയുടെ വെടിയേറ്റ് 15 പേര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ 11 പേരെയും മറ്റൊരു കുടുംബത്തിലെ നാലു പേരെയുമാണ് അജ്ഞാതന്‍ തോക്കിനിരയാക്കിയത്.
അധോലോക സംഘങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലയ്ക്കു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ലോപ്പസ് മാറ്റിയോസ് ജില്ലയിലെ ഒരു വീട്ടിലെത്തിയ തോക്കുധാരി ഉറങ്ങിക്കിടന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
രണ്ടു പുരുഷന്മാരും നാലു യുവതികളും അഞ്ചു പെണ്‍കുട്ടികളുമടക്കം 11 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
ഒരു മണിക്കൂറിനുള്ളിലാണ് അജ്ഞാതന്‍ രണ്ടാമത്തെ വെടിവയ്പ് നടത്തിയത്. റവലൂഷിയന്‍ ജില്ലയിലെ മറ്റൊരു കുടുംബത്തില്‍ കടന്ന തോക്കുധാരി ഇവിടെ നാല് പേരെ കൊലപ്പെടുത്തി.
വെടിവയ്പുകളില്‍ ആകെ നാലു പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍ കൊലപാതകിയെ സംബന്ധിച്ച ഒരു വിവരവും പൊലീസിനു ലഭിച്ചിട്ടില്ല.
അന്വേഷണം തുടരുകയാണെന്നും പ്രതിയെ എത്രയും വേഗത്തില്‍ പിടികൂടുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.