ഫറുഖ് അബ്ദുള്ളയെയും ഒമറിനെയും സന്ദര്‍ശിക്കാന്‍ പാര്‍ട്ടി പ്രതിനിധി സംഘത്തിന് അനുമതി

ശ്രീനഗര്‍:പൊതു സുരക്ഷാ നിയമപ്രകാരം വീട്ടുതടങ്കലിലാക്കിയ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറുഖ് അബ്ദുള്ളയെയും , വൈസ് പ്രസിഡന്റ് ഒമര്‍ അബ്ദുള്ളയേയും സന്ദര്‍ശിക്കാന്‍ പാര്‍ട്ടി പ്രതിനിധി സംഘത്തിന് അനുമതി.

ഗവര്‍ണര്‍ സത്യപാല്‍ മാലിക്കാണ് നേതാക്കളെ കാണാനുള്ള അനുമതി നല്‍കിയത്. ഫറൂഖ് അബ്ദുള്ളയടക്കം പ്രധാന നേതാക്കളെ വീട്ടുതടങ്കലിലാക്കിയ ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനും കശ്മീരിനെ വിഭജിക്കുന്നതിനുമുള്ള ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നിവരെ സന്ദര്‍ശിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് മുതിര്‍ന്ന നേതാക്കളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലാണ് തീരുമാനം എടുത്തത്.ഫാറൂഖ് അബ്ദുള്ളയെ അദ്ദേഹത്തിന്റെ ശ്രീനഗറിലെ വസതിയിലും മകന്‍ ഒമര്‍ അബ്ദുള്ളയെ സ്റ്റേറ്റ് ഗസ്റ്റ് ഹൗസിലുമാണ് വീട്ടുതടങ്കലിലാക്കിയിട്ടുള്ളത്.

Top