ന്യൂഡല്‍ഹി: കോവിഡ് തരംഗത്തില്‍ കോവിഡ് പ്രതിരോധത്തിലും വാക്‌സിന്‍ ലഭ്യത തുടങ്ങിയ കാര്യങ്ങളില്‍ പ്രധാനമന്ത്രിയുടെ വീഴ്ചകളെ തുറന്നുകാട്ടി പോസ്റ്റര്‍ പതിച്ചതിന് ഡല്‍ഹിയില്‍ 15 പേര്‍ അറസ്റ്റില്‍. നിയമ വ്യവസ്ഥയെ അനാദരിച്ചതിനും പൊതുസ്ഥലം വൃത്തികേടാക്കിയതിനും ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വ്യവസ്ഥകള്‍ പ്രകാരമാണ് കേസെടുത്തത്.
‘കുട്ടികള്‍ക്കുള്ള വാക്‌സിന്‍ പ്രധാനമന്ത്രി എന്തുകൊണ്ട വിദേശ രാജ്യങ്ങള്‍ക്ക് അയച്ചു കൊടുത്തു തുടങ്ങിയ ചോദ്യാങ്ങളും വിമര്‍ശനങ്ങളുമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ഡല്‍ഹിയിലെ പലഭാഗങ്ങളിലായി പതിപ്പിച്ച പോസ്റ്ററുകള്‍ കണ്ട് ചിലര്‍ പോലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്നാണ് 15 പേരെ അറസ്റ്റു ചെയ്തത്. പോസ്റ്റര്‍ ഇറക്കിയത് ആരാണെന്നുള്ള അന്വേഷണത്തിലാണ് ഡല്‍ഹി പോലീസ്.