സ്കൂളിൽ നിന്ന് അച്ഛനൊപ്പം വീട്ടിലേയ്ക്ക് മടങ്ങിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി

CHILD-RAPE

നോയിഡ : ഗ്രേറ്റർ നോയിഡയിൽ സ്കൂളിൽ നിന്ന് അച്ഛനൊപ്പം വീട്ടിലേയ്ക്ക് മടങ്ങിയ 15 കാരിയെ തട്ടിക്കൊണ്ടുപോയി.

നോയിഡയിലെ ബിറോഡി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

ഇരുവരും വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നുവെന്നും, കാറിലെത്തിയ മൂന്ന് പേർ തോക്ക് കാണിച്ച് ഭയപ്പെടുത്തി കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അച്ഛൻ രാകേഷ് നൽകിയ പരാതിയിൽ പറയുന്നു.

പരാതിയിൽ അന്വേഷണം നടത്തുകയാണെന്നും, കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പൊലീസ് വ്യക്തമാക്കി.

Top