തൃശ്ശൂരില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

തൃശൂർ : തൃശ്ശൂരിൽ തളിക്കുളം തമ്പാൻകടവിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഗണേഷന്റെ മകൾ നന്ദനയുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. 15 വയസ്സായിരുന്നു. സ്നേഹതീരം പാർക്കിനടുത്ത് കടൽഭിത്തിയോട് ചേർന്ന് കരിങ്കല്ലിനിടയിൽ കുടുങ്ങിയ നിലയിയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച പുലർച്ചെ മുതലാണ് നന്ദനയെ കാണാതായത്. ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ ഊരിവെച്ച് ഡയറിയിൽ കത്തെഴുത്തി വെച്ചിട്ടുണ്ടായിരുന്നു. തൃത്തല്ലൂർ കമലാ നെഹ്രു സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് നന്ദന.

Top