തിരുവനന്തപുരം: പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് മരണം വരെ കഠിനതടവ്. തിരുവനന്തപുരം അതിവേഗ കോടതിയാണ് പോക്‌സോ വകുപ്പുകള്‍ പ്രകാരം പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചത്. ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജു (26)വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജീവിത അവസാനം വരെ ശിക്ഷിച്ചത്.
ജീവിതാവസാനം വരെയുള്ള കഠിനതടവ് കൂടാതെ 75000 രൂപ പിഴശിക്ഷയും കോടതി പ്രതിക്ക് ചുമത്തിയിട്ടുണ്ട്. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് അതിവേഗ കോടതി ശിക്ഷ ഇന്ന് പ്രഖ്യാപിച്ചത്.
കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2019 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം.