മുംബൈ: സല്ലു ഭായിയെ കാണാന്‍ മതില്‍ ചാടി കയറിയ പതിനഞ്ചുകാരിയെ സുരക്ഷ ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. താരത്തോടുള്ള ആരാധന മൂത്ത പെണ്‍കുട്ടി സല്‍മാന്‍ ഖാനെ കാണാനായി വീട് വിട്ട് ഇറങ്ങുകയായിരുന്നു.
മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുളള പെണ്‍കുട്ടിയാണ് തന്റെ ഇഷ്ടതാരത്തെ കാണാനായി കഴിഞ്ഞ ഞായറാഴ്ച വീടു വിട്ടിറങ്ങിയത്. ചൊവ്വാഴ്ച രാവിലെ മുംബൈയില്‍ എത്തിയ പെണ്‍കുട്ടി സല്‍മാന്റെ ബാന്ദ്രയിലെ വീട്ടിലെത്തുകയും ഗേറ്റിലൂടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ സുരക്ഷ ജീവനക്കാര്‍ ഇതിന് സമ്മതിച്ചില്ല.
സല്‍മാനെ കാണുകയെന്നത് തന്റെ ജീവിത അഭിലാഷമാണെന്നും അതിന് അനുവദിക്കണമെന്നും പറഞ്ഞെങ്കിലും സുരക്ഷാ ജീവനക്കാര്‍ അകത്തേക്ക് കടത്തിവിട്ടില്ല. സല്‍മാന്‍ ഖാന്‍ അപ്പാര്‍ട്‌മെന്റില്‍ ഇല്ലെന്നായിരുന്നു ജീവനക്കാര്‍ പെണ്‍കുട്ടിയോട് പറഞ്ഞത്.
ജീവനക്കാരുടെ വാക്കുകള്‍ വിശ്വസിക്കാന്‍ തയാറാകാതെ പെണ്‍കുട്ടി മതില്‍ കെട്ടിന് മുകളിലൂടെ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. സല്‍മാന്‍ ഖാനെ ഒരു നോക്കു കാണാനാണ് പെണ്‍കുട്ടി വീടു വിട്ടിറങ്ങിയതെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയയ്ക്കുമെന്നും പൊലീസ് വ്യക്തമാക്കി