2ജി ഫോണില്‍ 150 എംബിപിഎസ് 4ജി സ്പീഡ് സാധ്യമാക്കി ലോകത്തെ മുന്‍നിര മൊബൈല്‍ ചിപ് നിര്‍മാതാക്കളായ ക്വാല്‍കോം.
ക്വാല്‍കോം 205 എന്ന പുതിയ സിസ്റ്റം ഓണ്‍ ചിപ് ആണ് സാധ്യമാക്കിയിരിക്കുന്നത്.
മുന്‍നിര കമ്പനികളുടെ ഫ്‌ലാഗ്ഷിപ് ഫോണുകള്‍ക്കു കരുത്തു പകര്‍ന്ന ക്വാല്‍കോം മൂന്നു വര്‍ഷത്തിനു ശേഷമാണ് എന്‍ട്രി ലെവല്‍ ഫോണുകള്‍ക്കായി ഒരു കണ്ടെത്തല്‍ അവതരിപ്പിക്കുന്നത്.
4ജി ആസ്വദിക്കാന്‍ വലിയ വില കൊടുത്ത് പുതിയ ഫോണുകള്‍ വാങ്ങാതെ നിലവിലുള്ള 2ജി, 3ജി ഫോണുകളെ തുച്ഛമായ നിരക്കില്‍ അപ്‌ഗ്രേഡ് ചെയ്യാന്‍ ഈ ചിപ് വഴിയൊരുക്കും.
1.1 ജിഗാഹെര്‍ട്‌സ് സിപിയു, അഡ്രെനോ ജിപിയു, ഡ്യുവല്‍ സിം സപ്പോര്‍ട്ട് എന്നിവയ്ക്കു പുറമേ 150 എംബിപിഎസ് വേഗത്തില്‍ വരെ ഡൗണ്‍ലോഡിങ്ങിനും അവസരമൊരുക്കുന്നതാണ് ക്വാല്‍കോം 205 ചിപ്.