ബീഹാര്‍: ഫെമിനിസ്റ്റ് ഭാര്യമാരില്‍ നിന്നും രക്ഷ കിട്ടാന്‍ 150 പുരുഷന്മാര്‍ ഗംഗയില്‍ മുങ്ങി പ്രാര്‍ത്ഥിച്ചു. സാധാരണ ഗതിയില്‍ പാപ മുക്തിയ്ക്കായാണ് ഗംഗയില്‍ മുങ്ങാറ്. എന്നാല്‍ ഇവിടെ ജീവിച്ചിരിക്കുന്ന ഭാര്യമാര്‍ക്കായി അന്ത്യ കര്‍മ്മങ്ങളും നടത്തിയാണ് 150 പേരും മടങ്ങിയത്.
ഇതു കൊണ്ടൊന്നും സമാധാനം കിട്ടാതെ പിശാചിനി മുക്തി പൂജയും ഇവര്‍ നടത്തി. കുടുംബങ്ങളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്‍’ എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. പത്ത് വര്‍ഷമായിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എസ്‌ഐഎഫ്എഫ്.
മൃഗങ്ങള്‍ക്ക് പോലും പ്രത്യേക മന്ത്രാലയമുണ്ട്. എന്നാല്‍, അതിനേക്കാള്‍ മോശമായിട്ടാണ് രാജ്യത്ത് പുരുഷന്മാരെ പരിഗണിക്കുന്നതെന്നാണ് സംഘടനയുടെ സ്ഥാപകന്‍ രാജേഷ് വഖാരിയ പറയുന്നത്.
വിവിധ സംസ്ഥാനങ്ങളിലായി 200 കേന്ദ്രങ്ങളാണ് സംഘടനയ്ക്കുള്ളത്. നാലായിരത്തോളം വോളന്റിയര്‍മാരും ഇവര്‍ക്കുണ്ട്. പുരുഷനായി പിറക്കുന്നത് എന്തോ കുറ്റം പോലെയാണ് എല്ലാവരും കാണുന്നതെന്നും പലരും ഭാര്യമാരുടെ പീഡനത്തിന് നിരന്തരം ഇരയാകുകയാണെന്നും പുരുഷാവകാശ പ്രവര്‍ത്തകനായ അമിത് ദേശ്പാണ്ഡേയും അഭിപ്രായപ്പെട്ടു.