കൊച്ചി: ലക്ഷദ്വീപിലെ അഗത്തിക്കടുത്ത് പുറങ്കടലിൽ നിന്ന് 1500 കോടിയുടെ ഹെറോയിൻ പിടിച്ച സംഭവത്തിൽ പ്രതികൾക്ക് പാകിസ്ഥാൻ ബന്ധം സ്ഥിരീകരിച്ച് ഡിആർഎ. റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. തമിഴ്നാട് സ്വദേശികളായ നാല് പ്രതികൾ പാകിസ്ഥാൻ ശൃംഖലയുടെ ഭാഗമാണെന്നാണ് കണ്ടെത്തൽ.
പ്രതി പട്ടികയിൽ രണ്ട് മലയാളികളും ഉണ്ട്. സുചൻ, ഫ്രാൻസിസ് എന്നി മലയാളികളാണ് പിടിയിലായത്. ഇവർ തിരുവനന്തപുരം സ്വദേശികളാണ്. തമിഴ്നാട് സ്വദേശികളായ നാല് പ്രതികൾക്കും മയക്കുമരുന്ന് കടത്തിൽ നേരിട്ട് ബന്ധമുണ്ട്. മത്സ്യത്തൊഴിലാളികളായ തങ്ങൾ ജോലിക്കെത്തിയതാണെന്നാണ് ഇവർ മൊഴി നൽകിയത്.
ഇറാൻ ബോട്ടിലാണ് അഗത്തിയുടെ പുറങ്കടലിൽ ഹെറോയിൻ എത്തിച്ചത്. ഇവിടെ നങ്കൂരമിട്ട രണ്ട് മത്സ്യബന്ധന ബോട്ടുകളിലേക്ക് ലഹരി മരുന്ന് കൈമാറി. ഹെറോയിൻ നിറച്ച ചാക്കിന് പുറത്ത് പാകിസ്ഥാൻ ബന്ധം സൂചിപ്പിക്കുന്ന എഴുത്തുകളുമുണ്ട്. തമിഴ്നാട്ടിലെ ബോട്ടുടമകളെയും ഡിആർഐ പിടികൂടി.