32 സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം കേന്ദ്ര ആരോഗ്യ മന്ത്രാലയം തടഞ്ഞു

ന്യൂഡല്‍ഹി: മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ സുപ്രീംകോടതി പാനലിന്റെ ഉത്തരവ്‌ മറികടന്ന് രാജ്യത്തെ 32 സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ രണ്ട് വര്‍ഷത്തേക്ക് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയം തടഞ്ഞു.

കോളേജുകള്‍ സെക്യൂരിറ്റി തുകയായി നല്‍കിയ രണ്ടു കോടി രൂപ സര്‍ക്കാര്‍ കണ്ടുകെട്ടി. എന്നാല്‍ നിലവില്‍ പഠനം നടത്തുന്ന 4,000 വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ സര്‍ക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകള്‍ ചൂണ്ടിക്കാണിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും നിലവില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളെ ഒരുതരത്തിലും തീരുമാനം ബാധിക്കില്ലെന്നും ആരോഗ്യ കുടുംബക്ഷേമ സെക്രട്ടറി അരുണ്‍ സംഗാള്‍ പറഞ്ഞു.

Top