സുപ്രീംകോടതി വിധി മാനിച്ച് സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കും

liquor policy

കോഴിക്കോട്: സുപ്രീംകോടതി വിധി മാനിച്ച് സംസ്ഥാനത്ത് 152 ബാറുകള്‍ കൂടി തുറക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ ഈയാഴ്ച തുടങ്ങുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ദേശീയ സംസ്ഥാന പാതകള്‍ കടന്നു പോകുന്ന പഞ്ചായത്തുകളുടെ പദവി നിര്‍ണയിച്ച് മദ്യഷാപ്പുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി കഴിഞ്ഞ മാസം ഉത്തരവിട്ടത്.

ദൂരപരിധി നിയമത്തെ തുടര്‍ന്ന് പൂട്ടിയ മൂന്ന് ത്രീ സ്റ്റാര്‍ ബാറുകളും 149 ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് ഉടനെ തുറക്കുക.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിലൂടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 282 ബാറുകളാണ്, ഇതില്‍ 60 എണ്ണത്തിന് ഈ സര്‍ക്കാരാണ് അനുമതി നല്‍കിയത്. 426 ബിയര്‍ വൈന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി 730 ബാറുകള്‍ പൂട്ടിയിരുന്നെങ്കിലും 25 ഓളം ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുകയായിരുന്നു.

Top