എംജി സര്‍വകലാശാലയില്‍ നിന്ന് പേരെഴുതാത്ത 154 സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായി

 

കൊച്ചി: എംജി സര്‍വകലാശാലയില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാനില്ല. പേരെഴുതാത്ത ബാര്‍കോഡും ഹോളോഗ്രാമും വൈസ് ചാന്‍സിലറുടെ ഒപ്പും പതിച്ച 154 സര്‍ട്ടിഫിക്കറ്റുകളാണ് പരീക്ഷ ഭവനില്‍ നിന്ന് കാണാതായത്. കാണാതായ സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ഥിയുടെ പേരും രജിസ്റ്റര്‍ നമ്പറും ചേര്‍ത്താല്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് ആകും.

100 ബിരുദ സര്‍ട്ടിഫിക്കറ്റുകളും 54 പിജി സര്‍ട്ടിഫിക്കറ്റുകളുമാണ് കാണാതായത്. പരീക്ഷ ഭവനിലെ പി ഡി 5 സെക്ഷനില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായത്. കാണാതായ സര്‍ട്ടിഫിക്കറ്റില്‍ വിദ്യാര്‍ത്ഥിയുടെ പേരും രജിസ്റ്റര്‍ നമ്പറും ചേര്‍ത്താല്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് ആകും.സംഭവത്തില്‍ സര്‍വകലാശാല പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. സര്‍ട്ടിഫിക്കറ്റ് കാണാതായത് ശ്രദ്ധയില്‍പ്പെട്ടതോടെ വകുപ്പ് തല അന്വേഷണം നടക്കുകയാണ്. ജീവനക്കാരുടെ അടുത്ത് നിന്ന് വിവരങ്ങളടക്കം തേടുന്നുണ്ട്. ഇതിന് ശേഷമാകും പൊലീസില്‍ പരാതി നല്‍കുക.

വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന പരാതികള്‍ നിലനില്‍ക്കുന്ന സമയത്താണ് എം ജി സര്‍വകലാശാലയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ കാണാതായ വിവരം പുറത്ത് വരുന്നത്.

 

Top