ലക്‌നോ: ജമ്മു കശ്മീരില്‍ സൈന്യത്തിനു പുര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ കേന്ദ്രപ്രതിരോധ മന്ത്രിയുമായ മുലായം സിംഗ് യാദവ്.
സമാധാനം കൊണ്ടുവരുന്നതിനായി കശ്മീരില്‍ സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കണം. അതോടൊപ്പം വിഘടനവാദികളെ ശക്തമായി നേരിടണമെന്നും മുലായം സിംഗ് പറഞ്ഞു.
ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനാണ് സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്ന് പറഞ്ഞതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഐഷാബാഗില്‍ ഈദ് ഗാഹില്‍ പങ്കെടുത്തു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്താക്കിയത്.