പണമിടപാടുകള്‍ ഇനി വാട്ട്‌സ്ആപ്പിലൂടെയും സാധ്യമാകും…

whatsapp

വാട്ട്‌സ്ആപ്പില്‍ പണമിടപാട് സൗകര്യവും സാധ്യമാകുന്നു. ബാങ്കുകളുടെ പങ്കാളിത്തത്തോടെ വാട്ട്‌സ്ആപ്പ് വഴി പണമിടപാടുകള്‍ നടത്തുന്നതിനുള്ള അനുമതി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും വാട്ട്‌സ്ആപ്പിന് ലഭിച്ചു. അധികകാലം വൈകാതെ പണമിടപാടുകള്‍ വാട്‌സാപ്പിലൂടെ നടത്താനാവും.

പണം ലഭിക്കേണ്ട ആളുടെ വിവരങ്ങള്‍ ഒന്നും നല്‍കാതെ ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേയ്ക്ക് പണമിടപാടുകള്‍ സാധ്യമാക്കുന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (UPI) വഴിയാണ് വാട്‌സാപ്പില്‍ പണമിടപാടുകള്‍ നടത്തുക. നേരത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ വാട്ട്‌സ്ആപ്പ് സിഇഒ വാട്ട്‌സ്ആപ്പ് പണമിടപാട് സംവിധാനം തുടങ്ങുമെന്ന് അറിയിച്ചിരുന്നു.

അപെക്‌സ് പേയ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നും വാട്‌സാപ്പിനു ഇതിനായി സമ്മതം ലഭിച്ചതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എംഡിയും സിഇഓ യുമായ ഏപി ഹോത്ത സ്ഥിതീകരിച്ചു. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള കമ്പനി ഇപ്പോള്‍ ബാങ്കുകളുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

Top