വാഷിങ്ടണ്‍: പതിനഞ്ചാം വയസ്സുള്ള ഇന്ത്യന്‍- അമേരിക്കന്‍ വിദ്യാര്‍ത്ഥിക്ക് അക്കാദമിക് ബിരുദം, ലക്ഷ്യം പിഎച്ച്ഡി. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് പാതി മലയാളിയായ തനിഷ്‌ക എബ്രാഹാം ബിരുദമെടുത്തത്. മലയാളിയായ ബിജോ എബ്രാഹാമിന്റെയും താജിയുടെയും മകനാണ് തനിഷ്‌ക് എബ്രാഹാം.
ബയോമെഡിക്കല്‍ എന്‍ജീനിയറിംങ്ങിലാണ് ബിരുദം കരസ്ഥമാക്കിയത്. ഭാവിയില്‍ പിഎച്ച്ഡി നേടാനും, മെഡിക്കല്‍ സ്‌കൂള്‍ ആരംഭിക്കാനുമാണ് തനിഷ്‌ക്കിന്റെ ലക്ഷ്യം. ക്യാന്‍സറിന് വേണ്ടി പുതിയ ചികിത്സകള്‍ കണ്ടെത്താനാണ് തനിഷ്‌ക്കിന്റെ മുഖ്യ ലക്ഷ്യം.ബേണിക് രോഗികളുടെ ഹൃദയമിടിപ്പ് കണക്കാക്കാന്‍ കഴിയുന്ന ഒരു ഉപകരണവും തനിഷ്‌ക് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഏഴാമത്തെ വയസ്സില്‍ നാസ ലൂണാര്‍ സയന്‍സ് വെബ്‌സൈറ്റില്‍ ജ്യോതിശാസ്ത്രത്തെക്കുറിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്‍ജിനിയറിങ് സാങ്കേതികവിദ്യയെ വൈദ്യശാസ്ത്രമേഖലയുമായി സംയോജിപ്പിച്ച് രോഗനിര്‍ണയ ചികിത്സാസംവിധാനങ്ങള്‍, പ്രത്യേകിച്ച് ഉപകരണങ്ങള്‍ രൂപകല്‍പ്പനചെയ്യുന്നതും വികസിപ്പിക്കുന്നതുമെല്ലാം ബയോമെഡിക്കല്‍ എന്‍ജിനിയര്‍മാരാണ്.