ബിജെപിയുടെ 16 എംഎൽഎമാര്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയിൽ ചേരുമെന്ന് നേതൃത്വം

റാഞ്ചി : ബിജെപി എംഎൽഎമാര്‍ തങ്ങളുടെ പാളയത്തിലേക്ക് വരാൻ തയ്യാറായി നിൽക്കുന്നുവെന്ന് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച. ബിജെപിയിലെ 16 എംഎൽഎമാര്‍ തങ്ങളുടെ പാളയത്തിലേക്ക് വരാൻ തയ്യാറായി നിൽക്കുന്നുവെന്നാണ് ജെഎംഎമ്മിന്റെ അവകാശവാദം. ബിജെപിയുടെ ജാര്‍ഖണ്ഡിലെ പ്രവര്‍ത്തനത്തിൽ മനംമടുത്താണ് പാര്‍ട്ടി വിടാനൊരുങ്ങുന്നതെന്നും തങ്ങളെ ജെഎംഎമ്മിൽ ഉൾപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ചതായും പാര്‍ട്ടി നേതാവ് സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.

മഹാരാഷ്ട്ര മാതൃകയിൽ നേതാക്കളെ സംഘടിപ്പിക്കാനൊരുങ്ങുകയാണ് ചിലര്‍. പാര്‍ട്ടി വിടുന്ന നേതാക്കൾക്ക് സഹായം വേണമെങ്കിൽ അവരെ സ്വാഗതം ചെയ്യുന്നതടക്കം ആലോചിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് ബാബുൽ മാറന്തിയിലും പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയും മനം മടുത്തവരാണ് പാര്‍ട്ടി വിടാനൊരുങ്ങുന്നതെന്നും ഭട്ടാചാര്യ കൂട്ടിച്ചേര്‍ച്ചത്തു

അഴിമതിയുടെയും അധികാര ദുര്‍വിനിയോഗത്തിന്റെയും പേരിൽ സോറനും കൂട്ടാളികളും ജാര്‍ഖണ്ഡ് ഹൈക്കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും കേസ് നേരിടുന്നതിനിടെയാണ് ഇത്തരമൊരു അവകാശവാദവുമായി ജെഎംഎം എത്തിയിരിക്കുന്നത്. ഖനി ലൈസൻസുകളിലെ തിരുമറിയടക്കം ഉന്നയിച്ച് സോറനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. സോറന്റെ ബന്ധുക്കളും അടുപ്പക്കാരുമായുള്ളവരുടെ കമ്പനികളിലെ ഇടപാടുകളും ബിജെപി ഉന്നയിച്ചിട്ടുണ്ട്.

Top