തിരുവനന്തപുരം: കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നു ചിലര്‍ കുടുംബസമേതം ഭീകരസംഘടനയായ ഐഎസില്‍ മലയാളികള്‍ ചേര്‍ന്നതായുള്ള വാര്‍ത്ത അതീവ ഗൗരവകരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു പരിശോധിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍നിന്നുള്ള സ്ത്രീകളടക്കം 16 പേരെയാണ് കാണാതായത്.
മലയാളികള്‍ കാണാതായ സംഭവത്തില്‍ മന്ത്രി ഇ. ചന്ദ്രശേഖരനും പ്രതികരിച്ചു. റിപ്പോര്‍ട്ടിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ബന്ധുക്കള്‍ക്ക് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംഭവത്തെക്കുറിച്ച് പരിശോധിക്കാന്‍ ഉത്തരമേഖല എഡിജിപിയോട് ആവശ്യപ്പെട്ടതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരത്തെ അറിയിച്ചിരുന്നു.