ധാക്ക: ബംഗ്ലാദേശില്‍ വിവാഹ പാര്‍ട്ടിക്കിടെ ഇടിമിന്നലേറ്റ് 16 പേര്‍ മരിച്ചു. വരന് പരിക്കേറ്റു. ബംഗ്ലാദേശിലെ ശിബ്ഗഞ്ചിലാണ് ദാരുണ സംഭവം. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. മിന്നലില്‍ നിന്ന് രക്ഷനേടാന്‍ ബേട്ട് ഉപേക്ഷിച്ച് സമീപത്തെ ഷെഡില്‍ അഭയം തേടിയവരാണ് കൊല്ലപ്പെട്ടത്. വധു വേദിയില്‍ ഇല്ലാത്തതിനാല്‍ രക്ഷപ്പെട്ടു.
വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നദിയിലൂടെ വഞ്ചിയില്‍ വരികയായിരുന്നു വരനും കൂട്ടരും. കനത്ത മഴയുണ്ടായിരുന്നു. ശക്തിയായ ഇടിമിന്നല്‍ കൂടിയുണ്ടായതോടെ സംഘം വഞ്ചി കരയ്ക്കടുപ്പിച്ചു. ഇതിനിടയിലാണ് ഇടിമിന്നലേറ്റത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇടിമിന്നല്‍ മൂലം 2016ല്‍ മാത്രം 200 പേര്‍ മരിച്ചു. ബംഗ്ലാദേശില്‍ വനനശീകരണം കാരണം ഇടിമിന്നലേറ്റ് മരണം വര്‍ധിക്കുകയാണെന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലും നിരവധി പേരാണ് മിന്നലേറ്റ് കൊല്ലപ്പെട്ടത്.