ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി അതി ക്രൂരമായി ഉപദ്രവിച്ച യുവാവ് പിടിയില്‍.പെണ്‍കുട്ടിയെ വിവസ്ത്രയാക്കി ശരീരഭാഗങ്ങള്‍ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിച്ച ശേഷം ഇയാള്‍ വീഡിയോയും ചിത്രീകരിച്ചു. 16 വയസ്സുള്ള പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിന് ഇടയായത്.
ഹൈദരാബാദിലെ ഗാന്ധി നഗറില്‍ വ്യാഴാഴ്ച്ചയാണ് സംഭവം നടന്നത്. മയക്കുമരുന്നിന് അടിമയായ യുവാവാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ് പെണ്‍കുട്ടിയുടെ നിലവിളി ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. പ്രതിയെ പിടികൂടിയ നാടുകാര്‍ ഇയാളെ മര്‍ദിച്ച ശേഷമാണ് പൊലീസിന് കൈമാറിയത്. ഇയാളുടെ പ്രായം എത്രയാണെന്ന് വ്യക്തമല്ല. സംഭവം നടന്ന പ്രദേശത്ത് യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമായി കണ്ടുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.