ആഗ്ര: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. ആഗ്രയില്‍ യുവാവിനൊപ്പം ഫോട്ടോയെടുത്ത മകളെ അച്ഛന്‍ കൊലപ്പെടുത്തി. ഇരുവരും പ്രണയത്തിലാണെന്ന സംശയത്തെ തുടര്‍ന്നാണ് 16കാരിയായ മകളെ അച്ഛന്‍ കൊലപ്പെടുത്തിയത്.
ജൂണില്‍ മകളുടെ വിവാഹം നിശ്ചയിച്ചതായിരുന്നു. യുവതി പ്രണയത്തിലാണെന്ന് കരുതിയ ഇയാള്‍ അപമാനം ഭയന്നാണ് മകളെ കൊലപ്പെടുത്തിയതെന്ന് പാടിയാലി പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനോജ് കുമാര്‍ പറഞ്ഞു.
ആഗ്രയ്ക്കടുത്ത് പാടിയാലി എന്ന ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ 15 മാസത്തിനിടെ പ്രദേശത്ത് നടക്കുന്ന 14ാമത്തെ ദുരഭിമാന കൊലയാണിത്. പ്രതിക്ക് മൂന്ന് പെണ്‍മക്കളും നാല് ആണ്‍മക്കളുമാണ് ഉള്ളത്. ഇവരില്‍ ഒരാളാണ് കൊല്ലപ്പെട്ടത്.