കൊച്ചി: കേരളത്തില്‍ പീഡന കഥകള്‍ തുടര്‍ക്കഥയാകുമ്പോള്‍ മലയാളികളെ ഞെട്ടിച്ച് മറ്റൊരു വാര്‍ത്തക്കൂടി.
കൊച്ചിയിലെ ഒരു ആശുപത്രിയില്‍ പതിനാറുവയസുകാരി കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നു. കുഞ്ഞിന്റെ അച്ഛനെക്കുറിച്ചുള്ള അന്വേഷണം അവസാനിച്ചതാകട്ടെ് അയല്‍വാസിയായ പന്ത്രണ്ടു വയസുകാരനിലും. കുട്ടികളുടെ പ്രായം കണക്കിലെടുത്ത് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ആണ്‍കുട്ടിക്കെതിരേ പോക്‌സോ നിയമം ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കുഞ്ഞ് ജനിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പിതാവ് ആരാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് പന്ത്രണ്ടുകാരന്‍ വയസ്സുകാരനാണ് പിതാവെന്ന് കണ്ടെത്തിയത്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും സമാനമായ നിരവധി വാര്‍ത്തകളുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പിതാവാണ് കൊച്ചിയിലെ പന്ത്രണ്ട് വയസുകാരനെന്നാണ് റിപ്പോര്‍ട്ട്.