തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ 16കാരിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഉഴമലയ്ക്കല്‍ വോങ്കോട് സ്വദേശി അനില്‍കുമാറാണ് പിടിയിലായത്. നെടുമങ്ങാട് വലിയമലയില്‍ ഭിന്നശേഷിക്കാരിയായ 16 കാരിയെ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയ കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ അച്ഛനും അമ്മയും വീട്ടില്‍ ഇല്ലാത്ത സമയം നോക്കിയാണ് കഴിഞ്ഞ മാസം 31ന് ഇയാള്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഡനവിവരം പുറത്ത് പറയുന്നത്.

പോക്‌സോ കേസ് ചുമത്തി പൊലീസ് അനില്‍കുമാറിനെതിരെ കേസെടുക്കുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Top