ഒങ്കോള:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആറുപേര്‍ ചേര്‍ന്ന് അഞ്ച് ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്തു.പ്രതികളില്‍ മൂന്ന് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. ആന്ധ്രാപ്രദേശിലെ ഓങ്കോളയിലാണ് സംഭവം.
ജൂണ്‍ 17ന് ഓങ്കോള ബസ് സ്റ്റാന്റില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയുമായി പ്രതികളിലൊരാള്‍ സൗഹൃദത്തിലാകുകയും ഇയാള്‍ പെണ്‍കുട്ടിയെ മുറിയിലേയ്ക്ക് കൂട്ടി കൊണ്ടുപോകുകയും ചെയ്തു. അവിടെ വെച്ച് ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അഞ്ച് ദിവസത്തിന് ശേഷം ശനിയാഴ്ച്ച വൈകുന്നേരം അവിടെ നിന്ന് രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടിയെ ഓങ്കോള ബസ് സ്റ്റാന്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച്ച രാത്രിയോടെ ആറ് പ്രതികളെയും പൊലീസ് പിടികൂടി. പാക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.പ്രതികളെല്ലാം തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്.