160 തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ തയ്യാറായിരിക്കുന്നതായി സൈന്യം

കാശ്മീര്‍: ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവെയ്പ്പ് തുടരുന്നതിനിടെ, 160 തീവ്രവാദികള്‍ ലൈന്‍ ഓഫ് കണ്‍ട്രോള്‍ കടക്കാന്‍ ശ്രമിക്കുന്നതായി സൈന്യം വെളിപ്പെടുത്തി. കാശ്മീരില്‍ മഞ്ഞു വീഴ്ച്ച കുറഞ്ഞത് തീവ്രവാദികള്‍ക്ക് നുഴഞ്ഞു കയറാന്‍ സഹായകരമായെന്നും ലെഫ്റ്റനന്റ് ജനറല്‍ സുബ്രത സാഹ പറഞ്ഞു. എന്നാല്‍ സൈന്യം ജാഗരൂകരാണെന്നും തീവ്രവാദികള്‍ നുഴഞ്ഞു കയറിയാല്‍ നേരിടുമെന്നും ലെഫ്റ്റനന്റ് ജനറല്‍ പറഞ്ഞു.

ഇന്ന് രാവിലെ പാക് വെടിവെയ്പ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ജമ്മു കാശ്മീരിലെ സമ്പ സെക്ടറിലായിരുന്നു ആക്രമണം. ഒരു ബി.എസ്.എഫ് ജവാന് വെടിവെയ്പ്പില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top