സാംസങ് ഗാലക്‌സി നോട്ട് 8 അടുത്തമാസം 23 ന് വിപണിയിലെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കില്‍ ഇതിനായി ഒരു പരിപാടി സംഘടിപ്പിക്കുമെന്നും കൊറിയന്‍ മാധ്യമങ്ങള്‍ സൂചന നല്‍കുന്നു.
അവസാനം പുറത്തിറങ്ങിയ സാംസങിന്റെ രണ്ട് ഫോണുകള്‍ക്ക് വിപണിയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. ഗാലക്‌സി നോട്ട് 7 നും ഗാലക്‌സി എസ് 8 നും പ്രതീക്ഷിച്ചത്ര വില്‍പ്പനയുണ്ടായില്ല.
സെപ്റ്റംബറിലാണ് ഫോണ്‍ പുറത്തിറക്കുകയെന്നായിരുന്നു മുന്‍പത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ആഗസ്റ്റ് 23 നാണ് പുതിയ ഫോണ്‍ പുറത്തിറക്കുകയെന്ന കാര്യം കമ്പനി ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
സാംസങിന്റെ ഏറ്റവും വിലയുള്ള ഫോണ്‍ ആയിരിക്കും ഗാലക്‌സി നോട്ട് 8. 73.880 രൂപയാണ് ഗാലക്‌സി നോട്ട് 8 ന് വില പ്രതീക്ഷിക്കുന്നത്. 6.3 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസിപ്ലേ, സ്‌നാപ് ഡ്രാഗണ്‍ 835ലും എക്‌സിനോസ് 8895 പ്രോസസറുകളില്‍ രണ്ട് വാരിയന്റുകള്‍. 6ജിബി റാമും 128 ജിബി സ്റ്റോറേജും, ഒപ്പം ബിക്‌സ്ബി സ്മാര്‍ട്ട് എഐ അസിസ്റ്റന്റും ഫോണിലുണ്ടാവുമെന്നാണ് സൂചന.