ഷവോമിയുടെ പുതിയ മോഡല്‍ മി മാക്‌സ് 2 അടുത്താഴ്ച ഇന്ത്യന്‍ മാര്‍ക്കറ്റില്‍

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ പുതിയ മോഡല്‍ മി മാക്‌സ് 2 അടുത്താഴ്ച ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കും.

6.44 ഇഞ്ച് സ്‌ക്രീന്‍ വലുപ്പവും 5300 എംഎഎച്ച് ബാറ്ററി വലുപ്പവുമാണ് ഈ മോഡലിനുള്ളത്.

4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്, 128 ജിബി എക്‌സ്റ്റേണല്‍ സ്റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

സ്വീകാര്യമായ വിലയില്‍ മികച്ച ഫങ്ഷന്‍സോടുകൂടി മാര്‍ക്കറ്റില്‍ എത്തിയ ഷവോമിയുടെ ഫോണുകള്‍കളെല്ലാം വിപണിയില്‍ മുന്നിട്ടു നിന്നിരുന്നു. മി മാക്‌സ് 2 മാര്‍ക്കറ്റിലേക്ക് ചുവടു വയ്ക്കുമ്പോള്‍ ഏറെ പ്രതീക്ഷയാണ് ഷവോമി ആരാധകര്‍ക്കുള്ളത്.

Top