തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ കോവളം എംഎല്‍എ എം.വിന്‍സന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം രംഗത്ത്.
വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോവളത്ത് പ്രതിഷേധവും തിങ്കളാഴ്ച സെക്രട്ടറിയേറ്റ് മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് സിപിഎം ജില്ലാ കമ്മിറ്റി അറിയിച്ചു.
നിയമപരമായി രക്ഷനേടാനുള്ള അവസാന അവസരം വരെ കാത്തിരിക്കാതെ വിന്‍സന്റിനോട് കോണ്‍ഗ്രസ് തന്നെ രാജി ആവശ്യപ്പെടുന്നതാണ് ഉചിതമെന്ന് വിഎസ് അച്യുതാനന്ദനും ചൂണ്ടിക്കാട്ടി.
പാറശാല എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം എംഎല്‍എ ഹോസ്റ്റലില്‍ വച്ചാണ് വിന്‍സന്റിനെ ചോദ്യം ചെയ്യുന്നത്.