164 സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് മന്ത്രി നിയമസഭയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് 164 സഹകരണ സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ ചോദ്യത്തിന് സഹകരണ മന്ത്രി വി.എന്‍ വാസവനാണ് ഈ വിവരം നിയമസഭയെ അറിയിച്ചത്.നിക്ഷേപങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനല്‍കാന്‍ കഴിയാത്ത സഹകരണ സംഘങ്ങളാണ് നഷ്ടത്തിലാണെന്ന് കണക്കാക്കുന്നത്. ഇത്തരത്തില്‍ ഓരോ ജില്ലയിലെയും കണക്കുകളും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

തിരുവന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സംഹകരണ സംഘങ്ങള്‍ നഷ്ടത്തിലുള്ളത്. ഇവിടെ 37 സഹകരണ സംഘങ്ങളാണ് നഷ്ടത്തില്‍. കൊല്ലം 12, പത്തനംതിട്ട-ആലപ്പുഴ ജില്ല 15, കോട്ടയം 22, തൃശ്ശൂര്‍ 11, മലപ്പുറം 12.

കരുവന്നൂര്‍ ബാങ്കില്‍ 30 ലക്ഷം രൂപ നിക്ഷേപമുണ്ടായിട്ടും ചികിത്സയ്ക്ക് പണം കിട്ടാത്തതിനാല്‍ സ്ത്രീ മരിച്ചത് വിവാദമായതിന് പിന്നാലെയാണ് നിയമസഭയില്‍ ഇത് സംബന്ധിച്ച ചോദ്യം ഉയര്‍ന്നത്. മന്ത്രിയുടെ വെളിപ്പെടുത്തല്‍ നിക്ഷേപകര്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

Top