സംസ്ഥാന ബജറ്റില്‍ കലാ സാംസ്‌കാരിക മേഖലക്ക് 170.49കോടി വയിരുത്തി

സംസ്ഥാന ബജറ്റില്‍ കലാ സാംസ്‌കാരിക മേഖലക്ക് 170.49കോടി വയിരുത്തി. ചലച്ചിത്ര അക്കാദമിക്ക് 14 കോടിയും കായിക മേഖലക്ക് 127.39യും അനുവദിച്ചു. കൊച്ചിയില്‍ മ്യൂസിയം കള്‍ച്ചറല്‍ സെന്‍ട്രല്‍ സ്ഥാപിക്കാന്‍ അഞ്ചു കോടി രൂപ വകയിരുത്തി. എകെജിയുടെ മ്യൂസിയം നിര്‍മാണത്തിന് 3.75 കോടി രൂപ ബജറ്റില്‍ അനുവദിച്ചു.

സംസ്ഥാനത്ത് ആകമാനം 2000 വൈ-ഫൈ ഹോട്ട്സ്പോട്ടുകള്‍ കൂടി. ബജറ്റില്‍ 25 കോടി വകയിരുത്തി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുജ്ജീകരണത്തിന് മാസ്റ്റര്‍ പ്ലാനും ബജറ്റില്‍ പ്രഖ്യാപിച്ചു.ഗതാഗത മേഖലയില്‍ നടപ്പാക്കിയത് സമഗ്രമായ പരിഷ്‌കാരമെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കെഎസ്ആര്‍ടിസിക്കുള്ള ധനസഹായം ഈ സര്‍ക്കാര്‍ കൂട്ടി.കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ വലിയ സഹായമാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 4917.92 കോടി മൂന്നുവര്‍ഷത്തിനിടെ അനുവദിച്ചു. കെഎസ്ആര്‍ടിസിക്ക് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍ 92 കോടി വകയിരുത്തി. ഇത് ഉള്‍പ്പെടെ കെഎസ്ആര്‍ടിസിക്ക് 128.54 കോടി വകയിരുത്തി.

കായിക മേഖലയിലും സ്വകാര്യപങ്കാളിത്തം. പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിന് 7 കോടി ബജറ്റില്‍ അനുവദിച്ചു. കൊച്ചിയില്‍ മ്യൂസിയം കള്‍ച്ചറല്‍ സെന്‍ട്രല്‍ സ്ഥാപിക്കാന്‍ അഞ്ചു കോടി. മ്യൂസിയം നവീകരണത്തിന് 9 കോടി അനുവദിച്ചു. തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളുടെ നവീകരണത്തിന് 7.5 കോടി രൂപയും അനുവദിച്ചു.

Top