ബെയ്ജിങ്: ചൈനയില്‍ 1716 ആശുപത്രി ജീവനക്കാര്‍ക്ക് കൊവിഡ്-19 (കൊറോണ) ബാധ. രാജ്യത്ത് ആകെ കൊറോണ ബാധയില്‍ 3.8 ശതമാനം രോഗം ബാധിച്ചിരിക്കുന്നത് ആശുപത്രി ജീവനക്കാരെയാണ്. ഇവരിലാകട്ടെ ആറുപേര്‍ മരിച്ചു. ആശുപത്രി ജീവനക്കാരിലെ 1716 കൊറോണ ബാധിതരില്‍ 1102 പേരും വുഹാനില്‍ നിന്നുള്ളവരാണ്. കൊറോണ വൈറസ് ബാധ കണ്ടു പിടിച്ച ഡോക്ടര്‍ ലീ വെന്‍ലിയാങ്ങ് നേരത്തേ മരിച്ചിരുന്നു.
നിലവില്‍ ചൈനയില്‍ കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1483 ആയി. ജപ്പാന്‍, ഹോങ്കോങ്, ഫിലിപ്പിന്‍സ് എന്നിവിടങ്ങളിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ പുതിയ കൊറോണാ രോഗികളുടെ എണ്ണം ഏറ്റവും കുറവ് രേഖപ്പെടുത്തിയ ശേഷമാണ് മരണനിരക്ക് വര്‍ദ്ധിച്ചത്. ഏപ്രില്‍ മാസത്തോടെ പകര്‍ച്ചവ്യാധി അവസാനിക്കുമെന്നാണ് രാജ്യത്തെ മുതിര്‍ന്ന മെഡിക്കല്‍ അഡ്വൈസര്‍ പ്രവചിക്കുന്നത്.